Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IdukkiCollector

ആ​ന​ത്താ​ര​യി​ൽ വൈ​ദ്യു​ത വേ​ലി​യും കെ​ട്ടി​ട​വും വേ​ണ്ട; ഇ​ടു​ക്കി​യി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്, പ്ര​തി​ഷേ​ധം ശ​ക്തം

ഇ​ടു​ക്കി: ആ​ന​ത്താ​ര​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മ്മി​ച്ചി​ട്ടു​ള്ള വൈ​ദ്യു​ത വേ​ലി​ക​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്കാ​ൻ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന പാ​ത​ക​ൾ അ​ട​ഞ്ഞ​താ​ണ് മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന വ​നം​വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 

അ​തേ​സ​മ​യം ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ൽ ഈ ​വ​ർ​ഷം മാ​ത്രം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ 19ന് ​യോ​ഗം ചേ​ർ​ന്നി​രു​ന്നു. വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​ക​ൾ അ​ട​ഞ്ഞ​ത് ആ​ക്ര​മ​ണം വ​ർ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്.

ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളി​ല്ലാ​തെ സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗു​ക​ളും ആ​ന​ത്താ​ര​ക​ൾ കൈ​യേ​റി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം നി​ർ​മാ​ണ​ങ്ങ​ളും വൈ​ദ്യു​ത വേ​ലി​ക​ളും നീ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വ​ന്യ​ജീ​വി​ക​ളു​ടെ സ്വൈ​ര്യ​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​നു​ഷ്യ - വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പൊ​ളി​ച്ചു​നീ​ക്ക​ൽ ന​ട​പ​ടി. എ​ന്നാ​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യാ​ണ് ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​ത്.

Latest News

Corehub Up